sex

വാഷിംഗ്ടൺ:അകാലത്തിലുളള മരണം ഒഴിവാക്കാനും ദീർഘായുസിനും ഇതാ ഒരു എളുപ്പവഴി. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ എണ്ണം വർദ്ധിപ്പിക്കുക. അങ്ങനെയെങ്കിൽ ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളില്ലാതെ കൂടുതൽ കാലം ജീവിക്കാൻ കഴിയുമെന്നാണ് വാഷിംഗ്ടണിലെ ഒരു സംഘം ഗവേഷകരുടെ കണ്ടെത്തൽ. ആഴ്ചയിൽ ഒരുതവണയെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നവർക്ക് ഈ ഗുണം ലഭിക്കുമെന്നാണ് അവർ പറയുന്നത്. പക്ഷേ, കിടപ്പറയിലെ പെർഫോമൻസ് വെറും കാട്ടിക്കൂട്ടൽ ആകരുതെന്ന് മാത്രം.

നാൽപ്പതുവയസിനിടയിലുളള 15,269പേരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് വിശദമായി പഠിച്ചശേഷമാണ് ഗവേഷകർ നിഗമനത്തിലെത്തിയത്. പഠനത്തിൽ പങ്കെടുത്തവരിൽ 72ശതമാനം പേർ മാസത്തിൽ ഒരിക്കൽ മാത്രമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. പലപ്പോഴും ഇതൊരു ചടങ്ങ് തീർക്കൽ മാത്രമാവുകയും ചെയ്യും. എന്നാൽ 36 ശതമാനംപേർ ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരാണ്. മറ്റുളളവരുമായി തട്ടിച്ചുനോക്കുമ്പോൾ ഇവരിൽ ആരോഗ്യപ്രശ്നങ്ങൾ തീരെ കുറവായിരുന്നു. പഠനത്തിന്റെ കാലയളവിൽ 228പേരാണ് മരിച്ചത്. ഇതിൽ കൂടുതലും മാസത്തിൽ ഒരിക്കൽ മാത്രം ലൈംഗികബന്ധത്തിലേർപ്പെടുന്നവരായിരുന്നു. 228 പേരിൽ 29 പേർ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലവും 62 പേർ ക്യാൻസർമൂലവുമാണ് മരിച്ചത്.

പതിവായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കത്തിച്ചുകളയും. ഇതാണ് രോഗങ്ങളെ അകറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. പതിവായുളള ലൈംഗിക ബന്ധം ശരീരത്തിലെ ഹോർമോൺ പ്രശ്നങ്ങളെയും ഇല്ലാതാക്കും. അങ്ങനെ മൊത്തത്തിൽ ശരീരം ഫ്രഷ് ആവുകയും ആയുസ് കൂടുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്.