ബോളിവുഡ് താരം അജയ് ദേവ്ഗൺ സംവിധായകനാകുന്നു. മെയ് ഡേ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ അമിതാഭ് ബച്ചൻ എത്തുന്നു. സംവിധാനം ചെയ്യുന്നതോടൊപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അജയ്യും എത്തുന്നുണ്ട്. പൈലറ്റിന്റെ കഥാപാത്രമാണ് അജയ്ക്ക് എന്നാണ് സൂചന.അതേസമയം ചിത്രത്തിന്റെ നിർമ്മാണവും അജയ് ദേവ്ഗൺ തന്നെയാണ്. മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കുമെന്ന് അജയ് ദേവ്ഗൺ അറിയിച്ചു. ഡിസംബറിൽ ഹൈദരാബാദിലാണ് ചിത്രത്തിന്റെ ആദ്യ ചിത്രീകരണം ആരംഭിക്കുക.എയർഫോഴ്സ് പൈലറ്റായി അജയ് അഭിനയിക്കുന്ന ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയാണ് അജയ് ദേവ്ഗണിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ റിലീസിനു ശേഷമാകും മെയ് ഡേ യുടെ ചിത്രീകരണം ആരംഭിക്കുക.