അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് പ്രധാന വേഷത്തിൽ എത്തുന്ന രന്ധാര നഗര നവാഗതനായഎം. അബ്ദുൽ വദൂദ് സംവിധാനം ചെയ്യുന്നു. ആക്ഷൻ ത്രില്ലർ റോഡ് മൂവി ആണ് ചിത്രം. രേണു സൗന്ദർ നായികയായി എത്തുന്നു. അജയ് മാത്യൂസ്, വിഷ്ണുശങ്കർ, ഷിയാസ് കരിം, ശരണ്യ, അഖില പുഷ്പാംഗദൻ, മച്ചാൻ സലിം എന്നിവരാണ് മറ്റു താരങ്ങൾ.നിതിൻ ബാസ്കർ, മുഹമ്മദ് തൽഹത് എന്നിവരുടേതാണ് കഥ. ഫീനിക്സ് ഇൻ കോപറേറ്ര് ഷോകോസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമിക്കുന്നത്.