mammootty-mohanlal

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ നമ്മൾക്ക് പരിചിതമാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് 2011 ല്‍ ആരംഭിച്ചപ്പോള്‍ മലയാള സിനിമയുടെ പ്രാതിനിധ്യമില്ലായിരുന്നു. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷാ സിനിമകളില്‍ നിന്നായിരുന്നു പ്രഥമ സീസണില്‍ ടീമുകള്‍. എന്നാല്‍, തൊട്ടടുത്ത വര്‍ഷം തന്നെ മോഹന്‍ലാല്‍ മുന്‍ കൈയ്യെടുത്ത് മലയാള സിനിമാ കൂട്ടായ്മയുടെ ടീമുണ്ടാക്കി. കേരള സ്ട്രൈക്കേഴ്സ് എന്നായിരുന്നു ടീമിന്റെ പേര്.

ഇപ്പോൾ ഇതാ പഴയൊരു 'സെലിബ്രിറ്റി ഫുട്ബോൾ' മത്സരത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ഫുട്ബോൾ ജേഴ്സിയിൽ മൈതാനത്ത് നിൽക്കുന്ന മമ്മൂക്കയും ലാലേട്ടനും.1999ൽ മലയാള സിനിമാതാരങ്ങളും കേരള ഫുട്ബോൾ ടീമുമായി നടത്തിയ സൗഹ്യദ മത്സരത്തിന്റെ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മത്സരത്തിൽ സിനിമാതാരങ്ങളുടെ ടീമാണ് വിജയിച്ചത്.സ്കോർ 3-2. മത്സരത്തിൽ മോഹൻലാൽ ഒരു ഗോൾ നേടുകയും ചെയ്തു.

ഐ.എം വിജയനായിരുന്നു മത്സരത്തിൽ എതിർ ടീമിന്റെ ക്യാപ്റ്റൻ. സ്പോര്‍ട്സ് പ്രമേയമായ സിനിമകളിലും മോഹൻലാല്‍ മികവ് അറിയിച്ചു. മഹാസമുദ്രം എന്ന സിനിമ ഫുട്ബോള്‍ പ്രമേയമായിട്ടുള്ളതായിരുന്നു. ഒളിമ്പ്യന്‍ ആന്റണി ആദത്തില്‍ കായികാദ്ധ്യാപകനായും തിളങ്ങി.