scholership

തിരുവനന്തപുരം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിലെ രജിസ്‌റ്റേർഡ് തൊഴിലാളികളുടെ മക്കൾക്ക് ഈ അദ്ധ്യയന വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതൽ മുകളിലേക്കുളള കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ് നൽകുന്നത്. ഓരോ കോഴ്സിനും അപേക്ഷിക്കുന്ന കുട്ടികൾ പരീക്ഷ നിശ്ചിത ശതമാനം മാർക്ക് വാങ്ങി വിജയിച്ചിരിക്കണം. 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഗ്രേഡ്/മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രത്യേക സമ്മാനങ്ങളും നൽകും. അപേക്ഷകൾ അയക്കാനുള‌ള അവസാന തീയതി ഡിസംബർ 31.