പട്‌ന: വോട്ടെണ്ണൽ 60 ശതമാനം പൂർത്തിയാകുമ്പോൾ ബീഹാറിൽ എൻ.ഡി.എ തന്നയാണ് മുന്നിലെങ്കിലും സംസ്ഥാനത്ത് മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആര്‍.ജെ.ഡി. ബീഹാര്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് ആര്‍.ജെ.ഡി പ്രതികരിച്ചു. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം.
വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്നത് വരെ സ്ഥാനാര്‍ത്ഥികളോ വോട്ടിംഗ് ഏജന്റുമാരൊ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും പുറത്തേക്ക് പോകരുതെന്നും ആര്‍.ജെ.ഡി ആവശ്യപ്പെട്ടു. വോട്ടിംഗ് അട്ടിമറി സാദ്ധ്യത കണക്കിലെടുത്താണ് ആര്‍.ജെ.ഡി ഇത്തരമൊരു ആവശ്യം ഉയര്‍ത്തിയത്.
ബീഹാറില്‍ മഹാസഖ്യം തന്നെ അധികാരത്തില്‍ എത്തുമെന്ന് ആര്‍.ജെ.ഡി നേതാവ് സജ്ഞയ് ഝാ നേരത്തെ പറഞ്ഞിരുന്നു. "ഞങ്ങള്‍ എന്താണോ പറഞ്ഞത് അത് നിങ്ങള്‍ക്ക് തെളിയിച്ചു തരും. കുറച്ച് മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ വരും." അദ്ദേഹം പറഞ്ഞിരുന്നു.
നിലവില്‍ 243 നിയമസഭാ സീറ്റുകളില്‍ മഹാസഖ്യത്തിന് 108 എ.ഡി.എ 125 എന്നിങ്ങനെയാണ് ലീഡ്. എല്‍.ജെ.പിക്ക് ഒറ്റ സീറ്റ് പോലും ലഭിച്ചിട്ടില്ല.