രാജ്യം മുഴുവന്‍ ബി.ജെ.പി തരംഗം സൃഷ്ടിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇടത്- വലത് മുന്നണികള്‍ക്ക് എതിരെ അതിശക്തമായ വിധിയെഴുത്ത് കേരളത്തിലുമുണ്ടാകുമെന്നതിന്റെ തെളിവാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലമെന്നും സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്ര മോദിയിലുള്ള വിശ്വാസം ജനങ്ങളില്‍ ഒരോ ദിവസവും വര്‍ദ്ധിക്കുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. ബിഹാര്‍ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.
അതേസമയം രാജ്യത്ത് 56 ഇടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കി. മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി വ്യക്തമായ മേല്‍ക്കൈ നേടി. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ മദ്ധ്യപ്രദേശില്‍ ബി.ജെ.പി ഭരണം നിലനിറുത്തി. വ്യക്തമായ മുന്നേറ്റമാണ് മദ്ധ്യപ്രദേശില്‍ ബി.ജെ.പി നേടിയിരിക്കുന്നത്. ഭരണതുടർച്ചയ്ക്ക് ഒമ്പത് സീറ്റ് മാത്രം വേണ്ടയിടത്ത് ബി.ജെ.പി 16 സീറ്റിലധികം ലീഡ് ചെയ്തു.ഇതോടെ
കോണ്‍ഗ്രസിന് മദ്ധ്യപ്രദേശില്‍ ഒരു മടങ്ങിവരവ് ഇല്ലെന്ന് ഉറപ്പായി. ബി.എസ്.പിയും ചില സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ ബി.എസ്.പിയും രഹസ്യ കൂട്ടുകെട്ട് നടത്തിയെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.