republic-tv

മുംബയ്: ടി.ആർ.പി നിരക്കിൽ കൃത്രിമം കാണിച്ച കേസിൽ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘനശ്യാം സിംഗ് അറസ്റ്റിൽ. കേസിൽ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. കോടതിയിൽ ഹാജരാക്കിയ ഇയാളെ 13വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ടി.വി കാണുന്നില്ലെങ്കിലും മിക്ക സമയവും വീട്ടിൽ റിപ്പബ്ലിക് ടിവി ചാനൽ ഓൺ ചെയ്ത് വയ്ക്കുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകർ പൊലീസിന് മൊഴി നൽകിയിരുന്നു. റിപ്പബ്ലികിന് പുറമേ ഫക്ത് മറാത്തി, ബോക്സ് സിനിമ തുടങ്ങിയ ലോക്കൽ ചാനലുകൾക്കെതിരെയും പൊലീസിന് പരാതി ലഭിച്ചിരുന്നു.