മെെസൂർ: പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും നദിയില്‍ മുങ്ങിമരിച്ചു. മൈസൂർ തലക്കാടില്‍ കാവേരി നദിയില്‍ ചെറുവള്ളം മറിഞ്ഞുണ്ടായ അപകടത്തിലാണ് ചന്ദ്രു (28), ശശികല (20) എന്നിവർ മരിച്ചത്. നവംബര്‍ 22ന് വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതാണ് ഇരുവരും.
മൈസൂരുവില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ തലക്കാട് എത്തിയത്. സമീപത്തെ ഒരു റിസോര്‍ട്ടിലെത്തി സംഘം ബോട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാല്‍ റിസോര്‍ട്ടിലെ അതിഥികള്‍ക്ക് മാത്രമാണ് യാത്രക്കായി ബോട്ട് നല്‍കുകയെന്ന് റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഇതോടെ സമീപത്തുണ്ടായിരുന്ന ചെറുവള്ളത്തില്‍ കയറി നദി കടക്കാന്‍ സംഘം തീരുമാനിക്കുകയായിരുന്നു. വള്ളത്തില്‍ ഇരുന്ന് ദമ്പതികള്‍ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. ഫയര്‍ ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.