kathi

മപൂട്ടോ: അൻപതോളം പേരുടെ തലയറുത്ത് ഭീകരർ കൊന്നതായി പൊലീസ് വാർത്ത പുറത്തുവിട്ടു. സംഭവം ആഫ്രിക്കയിലെ വടക്കൻ മൊസാംബിക്കിലെ കാബോ ഡൽഗാഡോ പ്രവിശ്യയിൽ. പ്രദേശത്ത് മൂന്നു ദിവസമായി ആക്രമണം നടക്കുകയായിരുന്നു. അതിന്റെ ബാക്കിപത്രമായാണ് ആളുകളെ പ്രദേശത്തെ ഫുട്ബോൾ ഗ്രൗണ്ടിലെത്തിച്ച് തലയറുത്തത്. 2017ൽ ഐ.സിസിൽ ചേർന്ന ഭീകര ഗ്രൂപ്പാണ് ഈ കൊടും ക്രൂരതയ്ക്കു പിന്നിലെന്നും പൊലീസ് പറയുന്നു. മിഡുംബെ, മകോമിയ ജില്ലകളിലെ നിരവധി ഗ്രാമങ്ങളിൽ ആക്രമണം നടത്തിയ ഭീകരർ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകുകയും വീടുകൾ ചുട്ടെരിക്കുകയും ചെയ്തതായും മൊസാംബിക് പൊലീസ് കമാൻഡർ ജനറൽ പറഞ്ഞു.