cpimll

പട്‌ന: ബിഹാർ തിരഞ്ഞെടുപ്പിൽ ചരിത്രം മാറ്റി എഴുത്തി ജെ.എൻ.യു വിദ്യാർത്ഥി നേതാവ്. ജെ.എൻ.യു മുന്‍ വിദ്യാര്‍ത്ഥിയും സി.പി.ഐ.എം.എല്‍ ലിബറേഷന്‍ സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് സൗരവാണ് പാലിഗഞ്ച് മണ്ഡലത്തില്‍ ജെ.ഡി.യുവിന്റെ കോട്ട തകർത്ത് വിജയക്കൊടി പാറിച്ചത്.

ബിഹാറിലെ സീമാഞ്ചല്‍ മേഖലയിലുള്ള അമൂര്‍, കൊച്ചദമം, ജോക്കിഹത്, ബൈസി, ബഹദൂര്‍ ഗഞ്ച് എന്നീ അഞ്ച് സീറ്റുകള്‍ ഇതിനകം ഓവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം നേടിയിട്ടുണ്ട്.

അതേസമയം ബിഹാറിൽ 60 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുകക്ഷികളും തമ്മിൽ നടക്കുന്നത്. നിലവില്‍ എന്‍.ഡി.എ124, മഹാസഖ്യം 111, മറ്റ് പാര്‍ട്ടികള്‍ 8 എന്നിങ്ങനെയാണ് ലീഡ് നില. ആര്‍.ജെ.ഡി 74 സീറ്റ്, ബി.ജെ.പി 72, ജെ.ഡി.യു 43, കോണ്‍ഗ്രസ് 20, സി.പി.ഐ.എം.എല്‍ ലിബറേഷന്‍ 13, സി.പി.ഐ 3, വി.ഐ.പി 5, സി.പി.ഐ.എം 3, എച്ച്.എ.എം 3 എന്നിങ്ങനെയാണ് ലീഡ് നില.

സന്ദീപ് സൗരവിന് പുറമേ മനോജ് മന്‍സില്‍, അഫ്താബ് ആലം, രഞ്ജിത് റാം, ജിതേന്ദ്ര പസ്വാന്‍, അജിത് കുശ്വാഹരേ എന്നിവരാണ് ബിഹാറിർ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന മറ്റു വിദ്യാര്‍ത്ഥി നേതാക്കള്‍.