punjab

പഞ്ചാബ്: ജാർഖണ്ഡിന് പിന്നാലെ സി.ബി.ഐ അന്വേഷണത്തിന് നിയന്ത്രണമേർപ്പെടുത്തി പഞ്ചാബും. സി.ബി.ഐയെ വിലക്കുന്ന ഒമ്പതാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. ഛത്തീസ്ഗഢ്, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, കേരളം, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളും സി.ബി.ഐയ്ക്കുള്ള പൊതു അനുമതി വിലക്കിയിരുന്നു. ഇതോടെ സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സി.ബി.ഐയ്ക്ക് ഇനി കേസ് അന്വേഷിക്കാനാവില്ല.