മദ്ധ്യപ്രദേശിലെ 28 സീറ്റിൽ അടക്കം 11 സംസ്ഥാനങ്ങളിലെ 58 അസംബ്ലി സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് മുൻതൂക്കം. മദ്ധ്യപ്രദേശിൽ ബി.ജെ.പി 19 സീറ്റിൽ മുന്നിലാണ്.ഉത്തർപ്രദേശിൽ ഏഴ് സീറ്റിൽ അഞ്ചിലും ബി.ജെ.പി ലീഡ് ചെയ്യുന്നു.ഗുജറാത്തിൽ കോൺഗ്രസിന്റെ എട്ട് സിറ്റിംഗ് സീറ്റുകൾ ബി.ജെ.പി പിടിച്ചെടുത്തു. മണിപ്പൂരിൽ നാലും കർണാടകയിൽ രണ്ടും തെലങ്കാനയിലെ ഒരു സീറ്റും ബി.ജെ.പി നേടി.