ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ ഒരു ട്രൻഡാണ് യൂട്യൂബ് ചാനലുകൾ തുടങ്ങുക എന്നത്. ഇതിൽ കൃത്യമായ പ്ലാനിംഗുകളോടെ പ്രൊഫഷണലായി തുടങ്ങുന്ന ചാനലുകൾ തുടങ്ങി വെറുതെ തമാശയ്ക്ക് തുടങ്ങിയവ വരെയുണ്ട്. ടെലിവിഷന്‍ താരം രേഖ രതീഷാണ് ഇപ്പോൾ പുതിയ യൂട്യൂബ് ചാനലുമായി രംഗത്തെത്തിയിരിക്കുന്നത്.
'ഡബ്ല്യു വിത്ത് രേഖ' എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. സഹപ്രവര്‍ത്തകരെ അതിഥികളാക്കിയുള്ള ചാറ്റ് ഷോയാണ് ഉദ്ദേശിക്കുന്നത്. എട്ട് എപ്പിസോഡുകള്‍ ഇതിനോടകം ഷൂട്ട് ചെയ്തു കഴിഞ്ഞു . വാട്ട്, വൈ, വിച്ച്, വേര്‍, വെന്‍, ഹു എന്നിങ്ങനെയിള്ള ചോദ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഡബ്ല്യു എന്ന അക്ഷരം ഉപയോഗിച്ചതെന്ന് രേഖ പറഞ്ഞു. സാധാരണ അഭിമുഖം ചെയ്യുന്ന രീതിയില്‍ നിന്നും മാറിയൊരു ശൈലിയാണ് 'ഡബ്യു വിത്ത് രേഖ' എന്ന ഷോയിലൂടെ ഉദ്ദേശിക്കുന്നതെന്ന് രേഖ വ്യക്തമാക്കി.
'ചോദ്യോത്തരങ്ങള്‍ മാത്രമല്ല ഗെയിമുകളും ഷോയില്‍ ഉണ്ടാവും. ഒരു ഫണ്‍ റൈഡ് ആണ് ഷോ കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ട് എപ്പിസോഡുകള്‍ പുറത്ത് വന്നപ്പോഴേക്കും ആളുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒരു വെബ് സീരീസ് ആരംഭിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അതിന് ചെലവ് ഒരുപാട് ആവും എന്നത് കൊണ്ടാണ് ചാറ്റ് ഷോയിലേക്ക് മാറിയത്. നാല് ക്യാമറകള്‍ ഉപയോഗിച്ച് പക്ക പ്രൊഫഷണലായിട്ടാണ് ചിത്രീകരിക്കുന്നത്. ഒരു ദിവസത്തെ ഷൂട്ടിംഗിന് മാത്രം ഒരു ലക്ഷത്തി ഇരുപത്തിയഞ്ചായിരം രൂപയാവും. ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല' രേഖ പറഞ്ഞു.