സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായ നടിയും അവതാരകയുമാണ് സാധിക വേണുഗോപാല്‍. ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ച വ്യക്തിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി സാധിക വേണുഗോപാല്‍. കിഷോര്‍ വര്‍മ്മ എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് സന്ദേശങ്ങൾ വന്നത്. ഇയാള്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും വിവരങ്ങളും സഹിതം താരം ഫേസ്ബുക്കില്‍ പങ്കുവച്ചു.
സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് പരിചയപ്പെടുത്തിയ കിഷോര്‍ വര്‍മ്മ എന്ന പേരുള്ളയാളാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. 'അയാള്‍ ഭാര്യയില്‍ തൃപ്തനല്ല എന്നാണ് തോന്നുന്നത്, പണം അയാള്‍ക്കൊരു പ്രശ്നമല്ല. നിങ്ങള്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അയാളോട് ചേരാം' എന്ന ക്യാപ്ഷനോടെയാണ് സാധിക സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിരിക്കുന്നത്.നിരവധി സിനിമ, സീരിയല്‍, ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സാധിക വേണുഗോപാല്‍. മുമ്പും സമാന വിഷയങ്ങളില്‍ നടി സമൂഹ മാദ്ധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.
സാധികയുടെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി ഈ വ്യക്തിയും എത്തി. ''ഇത് സാധിക ഇന്ന് പോസ്റ്റ് ചെയ്തതാണ്. ഇതില്‍ കാണിച്ചിരിക്കുന്ന FB ലിങ്ക് എന്റേതാണ്.പക്ഷെ മെസ്സേജ് ഞാന്‍ അയച്ചതല്ല. 212.102.63.12 London,185.217.68.138 Romania ഈ കാണുന്ന ip അഡ്രസ്സില്‍ നിന്നും എന്റെ ഫേസ്ബുക്കില്‍ ആരോ കയറുന്നുണ്ട്. ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. അവര്‍ക്കു നിയമപരമായി പോകാം ' അയാള്‍ കുറിച്ചു.