കൊച്ചി: പ്രമുഖ ചരക്കു വിതരണ കമ്പനിയായ 'ഗതി"യുടെ പേരുപയോഗിച്ച് വ്യാജമായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകൾക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് കമ്പനി. ചില വ്യക്തികളും കമ്പനികളും ഗതിയുടെ പേരിൽ വ്യാജ സൈറ്റുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇവർക്കെതിരെ കമ്പനി നിയമനടപടിയിലേക്ക് നീങ്ങുകയാണെന്ന് ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ മന്ദർ ബാബ്രെ പറഞ്ഞു. https://www.gati.com ആണ് ഗതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. മറ്റുള്ളവയുമായി കമ്പനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.