mumbai-indians

ദുബായ്: ഐ.​പി.​എ​ൽ​ കിരീടത്തിൽ അഞ്ചാം തവണയും മുംബയ് ഇന്ത്യൻസ് മുത്തമിട്ടു. നിലവിലെ ചാമ്പ്യൻമാർകൂടിയായ മുംബയ് ഇന്നലെ നടന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് കീഴടക്കിയാണ് അഞ്ചാം തവണയും കിരീടാവകാശികളായത്. ആ​ദ്യം​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സ് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 156​ ​റ​ൺ​സെ​ടു​ത്തു. മറുപടിക്കിറങ്ങിയ മുംബയ് നായകൻ രോഹിത് ശർമ്മയുടെ അർദ്ധസെഞ്ച്വറിയുടേയും (51 പന്തിൽ 68), ഇഷാൻ കിഷന്റെ (പുറത്താകാതെ 19 പന്തിൽ 33) തകർപ്പൻ ബാറ്റിംഗിന്റേയും പിൻബലത്തിലാണ് അനായാസം വിജയ തീരത്തെത്തിയത്.