ദുബായ്: ഐ.പി.എൽ കിരീടത്തിൽ അഞ്ചാം തവണയും മുംബയ് ഇന്ത്യൻസ് മുത്തമിട്ടു. നിലവിലെ ചാമ്പ്യൻമാർകൂടിയായ മുംബയ് ഇന്നലെ നടന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് കീഴടക്കിയാണ് അഞ്ചാം തവണയും കിരീടാവകാശികളായത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ് നായകൻ രോഹിത് ശർമ്മയുടെ അർദ്ധസെഞ്ച്വറിയുടേയും (51 പന്തിൽ 68), ഇഷാൻ കിഷന്റെ (പുറത്താകാതെ 19 പന്തിൽ 33) തകർപ്പൻ ബാറ്റിംഗിന്റേയും പിൻബലത്തിലാണ് അനായാസം വിജയ തീരത്തെത്തിയത്.