കൊവിഡ് കാലത്ത് ശ്വാസകോശാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന മികച്ച മാർഗമാണ് സൂര്യനമസ്‌കാരം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ രക്തചംക്രമണവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കാനും സൂര്യനമസ്‌കാരം ഉത്തമമാണ്. ശ്വാസോച്ഛ്വാസം ആഴത്തിലാവുന്നതിനാൽ രക്തത്തിലെ ഓക്സിജൻ ലഭ്യത കൂടുന്നു. കൊവിഡ് കാലത്ത് കൂടുതൽ സമയവും മാസ്‌ക് ധരിക്കുന്നതിലൂടെ ശുദ്ധവായു ലഭ്യത കുറയുന്നതിനാൽ ഇതിലൂടെയുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സൂര്യനമസ്‌കാരം കൂടുതൽ പ്രയോജനപ്രദമാണ്.
മാത്രമല്ല, ഹൃദയത്തിലേയും രക്തധമനികളുടെയും പേശികൾ ശക്തിപ്പെടുത്തുന്നു. എല്ലാ കോശങ്ങളിലും ഓക്‌സിജനും ഊർജ്ജവുമെത്തുന്നു. മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനും സന്തോഷം ലഭിക്കാനും സൂര്യനമസ്കാരം സഹായിക്കും. സൂര്യനമസ്‌കാരം ചെയ്യുമ്പോൾ വയറിലെ പേശികളും ശക്തിപ്പെടുന്നു. സൂര്യനമസ്കാരം ശീലമാക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും സഹായിക്കും. നട്ടെല്ല് ശക്തിപ്പെടുത്താനും കൃത്യമായ ആർത്തവത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും സൂര്യനമസ്‌കാരം ഉത്തമമാണ്. നടുവേദനയുള്ളവർ ഡോക്ടറുടെ വിദഗ്ധ ഉപദേശത്തിന് ശേഷം മാത്രം സൂര്യനമസ്‌കാരം ചെയ്യുക.