പാട്‌ന: ബിഹാർ തിരഞ്ഞെടുപ്പിൽ ഇരുപത് സീറ്റുകളിലെ ഫലങ്ങൾ മാത്രമാണ് ഇനിവരാനുള്ളതെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. 223 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇതുവരെ പൂർത്തിയായി. വോട്ടെണ്ണൽ പുരോഗമിക്കുകയാണെന്നും ഒരു മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പ് ഫലം അറിയാൻ സാധിക്കുമെന്നും കമ്മിഷൻ അറിയിച്ചു.