election

പാട്‌ന: ബിഹാർ തിരഞ്ഞെടുപ്പിൽ ഇരുപത് സീറ്റുകളിലെ ഫലങ്ങൾ മാത്രമാണ് ഇനി വരാനുള്ളതെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. 223 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇതുവരെ പൂർത്തിയായി. 17 ഇടങ്ങളിലെ 66 സീറ്റുകളിലെ ഫലസൂചനകളാണ് ഇനി പുറത്തു വരാനുള്ളത്. വോട്ടെണ്ണൽ പുരോഗമിക്കുകയാണെന്നും ഒരു മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പ് ഫലം അറിയാൻ സാധിക്കുമെന്നും കമ്മിഷൻ അറിയിച്ചു.


വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്. എങ്കിലും അന്തിമ ഘട്ട ഫലം പുറത്തുവരുന്നത് വരെ സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യം. എന്നാൽ 122 സീറ്റുകളിൽ വിജയിച്ചുവെന്നും നാല് സീറ്റുകളിൽ ലീഡ് നിലനിറുത്തുന്നതായും ബി.ജെ.പി അവകാശപ്പെട്ടു. സർക്കാർ രൂപീകരിക്കുമെന്നും നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രിയായി തുടരുമെന്നും ജെ.ഡി.യു പറഞ്ഞു.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിലവിൽ ബി.ജെ.പി ജെ.ഡി.യു സഖ്യം 125 സീറ്റും ആർ.ജെ.ഡി കോൺഗ്രസ് സഖ്യം 110 സീറ്റും മറ്റുള്ളവർ 8 സീറ്റും മുന്നിലാണ്.