kamaruddin

കാസർകോഡ്: ജുവലറി നിക്ഷേപ തട്ടിപ്പ് കേസിൽ തനിക്കെതിരെയുള്ള വഞ്ചനാക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി ഖമറുദ്ദീൻ എംഎൽഎ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജുവലറി പണമിടപാട് സിവിൽ കേസ് മാത്രമാണെന്നും, വഞ്ചന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഖമറുദ്ദിന്റെ വാദം.

ഖമറുദ്ദീനിനെതിരായ വഞ്ചനാ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്നും, കേസ് റദ്ദാക്കിയാൽ അന്വേഷണം ആട്ടിമറിക്കപ്പെടുമെന്നും നേരത്തെ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തട്ടിപ്പിൽ നിരവധി പേർക്ക് പണം നഷ്ടമായെന്നും,ജുവലറി ഡയറക്ടർ ആയ എം.സി കമറുദ്ദീനും കേസിൽ തുല്യ പങ്കാളിത്തം ഉണ്ടെന്നുമാണ് സർക്കാർ നിലപാട്.രാഷ്ട്രീയ വൈരാഗ്യം മൂലമാണ് തനിക്കെതിരെ വഞ്ചനാ കേസ് എടുത്തതെന്നാണ് എംഎൽഎയുടെ ആരോപണം.