മലപ്പുറം: അമ്മയും മൂന്നുമക്കളും മരിച്ചതിനു പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി. നിലമ്പൂര്‍ ഞെട്ടിക്കുളത്ത് വിനീഷിനെ (36) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മുമ്പ് വിനീഷിന്റെ ഭാര്യ രഹ്നയേയും മക്കളായ ആദിത്യൻ (12 ) അർജുൻ (10) ഏഴു വയസുകാരനായ അനന്തു എന്നിവരെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പനങ്കയം കൂട്ടംകുളത്തെ വാടകവീട്ടിൽ ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് രഹ്നയേയും മക്കളെയും വീടിനകത്തെ ഇടനാഴിയിൽ കഴുക്കോലിൽ ഷാളും മുണ്ടും ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രഹ്ന ഫോണെടുക്കാത്തതിനെ തുടർന്ന് വിനീഷ് വിളിച്ചറിയിച്ചതനുസരിച്ച് അയൽവാസികൾ ചെന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. കുട്ടികളെ വിഷമോ മയക്കാനുള്ള മരുന്നോ കൊടുത്തശേഷം കെട്ടിത്തൂക്കിയതാവാമെന്നാണ് പൊലീസിന്റെ നിഗമനം.മകളെ വിനീഷ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രഹ്നയുടെ അച്ഛൻ രാജൻ കുട്ടി ആരോപിച്ചിരുന്നു.