azim-premji

ന്യൂഡൽഹി: രാജ്യത്തെ ഉദാരമതികളുടെ പട്ടികയിൽ വിപ്രോ സ്ഥാപകനായ അസിം പ്രേംജി ഒന്നാം സ്ഥാനത്ത്. എഡൽഗീവ് ഹുറൻ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2020 പ്രകാരമാണ് അദ്ദേഹം ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷം 7,904 കോടി രൂപയാണ് അസിം പ്രേംജി സംഭാവന നൽകിയത്. അതായത് ഒരു ദിവസം ഏകദേശം 22 കോടിയോളം രൂപ. 2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്.

Azim Premji donated Rs22 crores a DAY last year.
👏👏👏 pic.twitter.com/6R8couPKLJ

— Abhijit Bhaduri (@AbhijitBhaduri) November 11, 2020

കഴിഞ്ഞ ഏപ്രിൽ ഒന്നിന് കൊവിഡ് പ്രതിരോധത്തിനായി പ്രേംജി ഫൗണ്ടേഷനും വിപ്രോ എന്റർപ്രൈസസും ചേർന്ന് 1,125 കോടി രൂപ നൽകിയിരുന്നു. ഇതുകൂടാതെ കമ്പനിയുടെ സിഎസ്ആർ പ്രവർത്തനങ്ങൾക്കും, അസിം പ്രേംജി ഫൗണ്ടേഷനുമായി വേറെയും തുക ചിലവഴിക്കുന്നുണ്ട്.


എച്ച് സി എൽ ടെക്‌നോളജിസ് സ്ഥാപകൻ ശിവ നാടാർ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി എന്നിവരാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ശിവ നാടാർ 795 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം സംഭാവനയായി നൽകിയത്.

മുകേഷ് അംബാനി 458 കോടി രൂപയാണ് കഴിഞ്ഞ വർഷം നൽകിയത്. മാർച്ച് 30 ന് അംബാനി പിഎം കെയേഴ്സ് ഫണ്ടിലേക്ക് 500 കോടി രൂപ സംഭാവന നൽകിയതായും, കൊവിഡ് പ്രതിരോധത്തിനായി മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകൾക്ക് അഞ്ച് കോടി രൂപ വീതം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.കുമാർ മംഗലം ബിർള പട്ടികയിൽ നാലാം സ്ഥാനത്തും( 276 കോടി രൂപ), വേദാന്ത സ്ഥാപകൻ അനിൽ അഗർവാൾ അഞ്ചാം സ്ഥാനത്തുമാണ്(215 കോടി രൂപ).