മലയാള സിനിമ സംവിധായകനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി വിചിത്ര. വിശ്വാസ വഞ്ചന കാണിച്ച സംവിധായകനെ താൻ വർഷങ്ങൾക്ക് മുമ്പ് തല്ലിയിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി.ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
'വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു.ഷക്കീല നിറഞ്ഞു നിൽക്കുന്ന സമയമാണ്. അതുകൊണ്ട് ഞാൻ ചെയ്താൽ സിനിമ വിജയിക്കുമോ എന്ന് സംശയമുണ്ടായിരുന്നു.ഇക്കാര്യം സംവിധായകനോട് പറഞ്ഞപ്പോൾ മമ്മൂട്ടിയെവച്ച് സിനിമ ചെയ്തയാളാണ് താനെന്നാണ് അയാൾ പറഞ്ഞത്. മാന്യമായ രീതിയിൽ മാത്രമേ തന്നെ സിനിമയിൽ ചിത്രീകരിക്കൂവെന്നും അയാൾ പറഞ്ഞു.അത് വിശ്വസിച്ച് പരീക്ഷ പോലും എഴുതാതെയാണ് സിനിമ ചെയ്തത്.
എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അയാൾ എന്നെ വീണ്ടും വിളിച്ചു.ചില രംഗങ്ങൾ കൂടി ഷൂട്ട് ചെയ്യാൻ ബാക്കിയുണ്ടെന്ന് പറഞ്ഞു.അത് ബലാത്സംഗ രംഗവും കുളിസീനുമായിരുന്നു. മോശമായി ചിത്രീകരിക്കില്ലെന്ന് പറഞ്ഞെങ്കിലും ആ രംഗമാണ് സിനിമയുടെ പോസ്റ്ററിൽ വന്നത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റും കിട്ടി.ദേഷ്യം കനത്തപ്പോൾ അയാളെ നേരിൽ കാണാൻ ചെന്നു.ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്. ചീത്ത വിളിച്ചാണ് അവിടെ നിന്നും ഇറങ്ങിപ്പോന്നത്. '-നടി പറഞ്ഞു.