ദേശീയ പുരസ്കാര ജേതാവായ രാജേഷ് ടച്ച്റിവർ സംവിധാനം ചെയ്യുന്ന സയനെെഡ് എന്ന ചിത്രത്തിൽ പ്രിയമണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കർണാടകയിൽ ഇരുപതു യുവതികൾക്ക് സയനൈഡ് നൽകി കൊലപ്പെടുത്തിയ, ഫിസിക്കൽ എജുക്കേഷൻ അദ്ധ്യാപകനായ സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ഐജി റാങ്ക് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ വേഷമാണ് പ്രിയ മണിക്ക്.
ഒരേസമയം ഹിന്ദി, തെലുഗു, തമിഴ്, മലയാളം, കന്നട ഭാഷകളിലാണ് ചിത്രീകരണം. ഹിന്ദി പതിപ്പിൽ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ് പ്രിയമണി അവതരിപ്പിക്കുന്ന വേഷത്തിൽ എത്തുന്നത്.ഷിജു ,ശ്രീമൻ , സഞ്ജു ശിവറാം, രോഹിണി, മുകുന്ദൻ, ഷാജു ചിത്തരഞ്ജൻ ഗിരി, രാംഗോപാൽ ബജാജ്, സമീർ എന്നിവരാണ് മറ്റു താരങ്ങൾ.മിഡിൽ ഈസ്റ്റ് സിനിമയുടെ ബാനറിൽ പ്രദീപ് നാരായണൻ ആണ് ചിത്രം നിർമിക്കുന്നത്. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.