aa

അക്ഷയ് കുമാർ ,സാറ അലി ഖാൻ ചിത്രം 'ആഡ്‌രംഗി രേ' എന്ന ചിത്രത്തിലൂടെ ധനുഷ് വീണ്ടും ബോളിവുഡിലേക്ക്. ചിത്രത്തിൽ തമിഴ് വേഷത്തിലാണ് ധനുഷ് എത്തുന്നത്. അതിനോടൊപ്പം ധനുഷ് ചിത്രത്തിൽ ഒരു ഗാനം ആലപിക്കുകയും ചെയ്യുന്നു. സംഗീതം എ .ആർ റഹ്മാൻ. ആനന്ദ് എൽ റായ് യാണ് ചിത്രത്തിന്റെ സംവിധാനം. ആനന്ദ്- ധനുഷ് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണിത്.'രാഞ്ജന' എന്ന ചിത്രത്തിൽ ധനുഷ് നായകനായിട്ടുണ്ട്. തമിഴിൽ ധനുഷ് പാട്ടുകൾ ആലപിച്ചിട്ടുണ്ടെങ്കിലും ഹിന്ദിയിൽ ആദ്യമായാണ് ധനുഷ് ആലപിക്കുന്നത്. ദേശിയ പുരസ്‌കാര ജേതാവായ ഹിമാൻഷു ശർമ്മയാണ് ചിത്രത്തിന്റെ തിരക്കഥ . നിർത്തിവച്ച ചിത്രീകരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇപ്പോൾ പുനരാരംഭിച്ചു. ചിത്രത്തിന്റെ റിലീസ് അടുത്ത വർഷം കാണുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. .ലൗ ആജ് കൽ ' സിനിമയ്ക്കുശേഷം സാറ അലി ഖാൻ നായികയാവുന്ന സിനിമയാണ് 'ആഡ്‌രംഗി രേ'.