v-m-sudheeran

ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി മുൻ കെ പി സി സി അദ്ധ്യക്ഷൻ വി എം സുധീരൻ. ബീഹാറിലും മറ്റ് സംസ്ഥാനങ്ങളിലുമുണ്ടായ തിരിച്ചടിയെ കുറിച്ച് സത്യസന്ധമായ ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നാണ് സുധീരന്റെ ആവശ്യം.

ജനസ്വീകാര്യതയും പ്രവർ‍ത്തനരംഗത്തെ മികവുമായിരിക്കണം സ്ഥാനാർ‍ത്ഥി നിർണയത്തിനും പാർട്ടി പദവികൾ‍ നൽ‍കുന്നതിനുമുള്ള മാനദണ്ഡം. ജനവിശ്വാസം കൂടുതൽ‍ ആർ‍ജ്ജിക്കാൻ പ്രവർ‍ത്തനശൈലിയിൽ ഉചിതമായ മാറ്റം വരുത്തണം. തിരഞ്ഞെടുപ്പ് വിധിയിലൂടെ ജനങ്ങൾ‍ നൽ‍കുന്ന പാഠങ്ങൾ‍ ഉൾ‍ക്കൊണ്ട് മുന്നോട്ടുപോയേ മതിയാകൂവെന്നും സുധീരൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

വി എം സുധീരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബീഹാർ‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിൽ‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോൺ‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് സത്യസന്ധമായ ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താൻ‍ കോൺഗ്രസ് നേതൃത്വം തയ്യാറാകേണ്ടത് അനിവാര്യമായിരിക്കുന്നു.

ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഉയർത്തിപ്പിടിച്ച സാമ്പത്തിക നയങ്ങളിലേയ്ക്ക് തിരിച്ചുപോകണം. മറ്റ് തലങ്ങളിലും ആവശ്യമായിടത്ത് നയസമീപനങ്ങളിൽ മാറ്റമുണ്ടാകണം. ജനസ്വീകാര്യതയും പ്രവർത്തനരംഗത്തെ മികവുമായിരിക്കണം സ്ഥാനാർത്ഥി നിർണയത്തിനും പാർട്ടി പദവികൾ നൽകുന്നതിനുമുള്ള മാനദണ്ഡം.

ജനവിശ്വാസം കൂടുതൽ ആർജ്ജിക്കത്തക രീതിയിൽ പ്രവർത്തനശൈലിയിലും ഉചിതമായ മാറ്റം വരുത്തണം. ഇതിലൂടെയെല്ലാം ജനകീയ അടിത്തറ വിപുലമാക്കി വർദ്ധിച്ച കരുത്തോടെ ബി.ജെ.പി.യുടെ വർഗിയ-ഫാസിസ്റ്റ് നയങ്ങൾക്കും നടപടികൾക്കുമെതിരെ പോരാടാൻ കഴിയുന്ന സാഹചര്യം ഒരുക്കാൻ ഇനിയും വൈകരുത്. തെരഞ്ഞെടുപ്പ് വിധിയിലൂടെ ജനങ്ങൾ നൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോയേ മതിയാകൂ.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ...

Posted by VM Sudheeran on Tuesday, November 10, 2020