nita

കഴിഞ്ഞ ദിവസമാണ് ഐപിഎൽ പൂരത്തിന് സമാപനമായത്. ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി മുംബയ് ഇന്ത്യൻസ് കിരീടം നേടി. ഈ വിജയം താരങ്ങളും ആരാധകരുമൊക്കെ മതിമറന്ന് ആഘോഷിക്കുകയും ചെയ്തു. മത്സര ശേഷമുള്ള മുംബയ് ഇന്ത്യൻ ടീം ഉടമ നിത അംബാനിയുടെ ആഹ്ലാദ പ്രകടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കളിക്കളത്തിൽ ഓടിനടന്ന് തന്റെ ടീമംഗങ്ങളെയെല്ലാം അഭിനന്ദിക്കുകയായിരുന്നു നിത അംബാനി. അതിനിടയിൽ ക്വിന്റൺ ഡി കോക്ക്, നഥാൻ കോൾട്ടർനൈൽ എന്നീ താരങ്ങളുടെയടുത്തും നിത എത്തി. രസകരമായ കാര്യമെന്താണെന്നുവച്ചാൽ ഈ സമയം ഇരുതാരങ്ങളും ഒരു മാദ്ധ്യമത്തിന് അഭിമുഖം നൽകിക്കൊണ്ടിരിക്കുകയായിരുന്നു.അഭിമുഖമാണ് നടക്കുന്നതെന്നറിയാതെയാണ് നിത അംബാനി താരങ്ങൾക്ക് അരികിലേക്ക് ഓടിയെത്തിയത്.

'ക്വിന്റൺ..,അഭിനന്ദനങ്ങൾ' എന്നു പറഞ്ഞശേഷമാണ് നിതയ്ക്ക് അമളി മനസിലായത്. തുടർന്ന് നിങ്ങൾ അഭിമുഖം നൽകുകയാണോ എന്ന് ചോദിക്കുന്നു. അതേ എന്ന് താരങ്ങൾ പറഞ്ഞ ഉടൻ നിത ക്യാമറയ്ക്ക് പിന്നിലേയ്ക്ക് മാറുകയും ചെയ്തു. ഈ സമയം ഡി കോക്കും കോൾട്ടർ നൈലും പൊട്ടിച്ചിരിക്കുകയാണ്.

Nita Ambani unaware of the fact that QDK and NCN were being interviewed by Simon Doull crashed their interview 😂😂😂

Absolute Gold ⚡️#IPLfinal #IPL2020 pic.twitter.com/U7eo0KxjG0

— Amey Pethkar 🇮🇳🇦🇪 (@ameyp9) November 10, 2020

ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിലെ അഞ്ചാം കിരീടവും, തുടർച്ചയായുള്ള രണ്ടാം കിരീടവുമാണ് മുംബയ് ഇന്ത്യൻസ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.