യു.എസ് പ്രസിഡന്റ് തിരഞ്ഞെെടുപ്പ് കഴിഞ്ഞ് ഫലവും വന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ വൈസ് പ്രസിഡന്റുമായിരുന്ന ജോ ബൈഡനെ അടുത്ത യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ട്രംപിന്റെ മകൻ എറികിന് ഇപ്പോൾ നേരം വെളുത്തതേയുള്ളൂ.!
എല്ലാം കഴിഞ്ഞ ശേഷം അമേരിക്കൻ ജനതയോട് വോട്ട് ചെയ്യാൻ അഭ്യാർത്ഥിച്ചെത്തിയിരിക്കുകയാണ് എറിക്. ' മിനിസോട്ട, പുറത്തിറങ്ങൂ, വോട്ട് ചെയ്യൂ..' ചൊവ്വാഴ്ച എറികിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റാണിത്. ട്രംപിന്റെ രണ്ടാമത്തെ മകനായ എറികിന് ശരിക്കും ഒരു അബദ്ധം പറ്റിയതാണ്. തിരഞ്ഞെടുപ്പ് ദിവസങ്ങളിലും എറിക് ഇത്തരം ട്വീറ്റുകൾ പോസ്റ്റു ചെയ്തിരുന്നു.
But of course Eric Trump scheduled an Election Day tweet for the wrong week... pic.twitter.com/a4tL0UYRm8
— Rex Chapman🏇🏼 (@RexChapman) November 10, 2020
അത്തരത്തിൽ പോസ്റ്റ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തപ്പോഴുണ്ടായ അപാകതയാകാം ഇപ്പോൾ ഒരാഴ്ചയ്ക്ക് ശേഷം പ്രത്യക്ഷപ്പെടാൻ കാരണമെന്നാണ് കരുതുന്നത്. എന്തായാലും അബദ്ധം മനസിലാക്കിയ എറിക് ഉടൻ തന്നെ ട്വിറ്റ് നീക്കം ചെയ്തു. പക്ഷേ, മിനിറ്റുകൾക്കുള്ളിൽ തന്നെ ചില വിരുതൻമാർ അതിന്റെ സ്ക്രീൻഷോട്ട് എടുത്തു കഴിഞ്ഞിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ട്വീറ്റ് വൈറലാവുകയും ചെയ്തു. എറികിനെ ട്രോളാൻ പുതിയ കാരണങ്ങൾ തേടി നടന്നവർ ട്വീറ്റിനെ ആഘോഷമാക്കിയിരിക്കുകയാണ്.