low-calory

പലപ്പോഴും ഡയറ്റിന്റെ ഭാഗമായി നമ്മൾ കലോറിയുള്ള ഭക്ഷണം കുറയ്ക്കാറുണ്ട്. എന്നാൽ ശരീരത്തിൽ ഒരു പരിധിയിലധികം കലോറി കുറയുന്നത് നല്ലതല്ല. ഓരോരുത്തരും ചെയ്യുന്ന ജോലി, പ്രവർത്തന നിരതമായിരിക്കുന്ന സമയം, വ്യക്തിയുടെ ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഓരോരുത്തരും ഡയറ്റിൽ കലോറി കുറയ്ക്കേണ്ടത്. നമ്മുടെ ശരീരത്തിൽ ആവശ്യത്തിലധികം കലോറി കുറവുണ്ടെങ്കിൽ ശരീരം വെളിപ്പെടുത്തുന്ന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

തുടർച്ചയായി വിശപ്പ് അനുഭവപ്പെടുന്നതും ഭക്ഷണം കഴിച്ചാൽ തൃപ്തി തോന്നാതിരിക്കുന്നതും കലോറിയുടെ കുറവിനെയാണ് കാണിക്കുന്നത്. കലോറി കുറവുള്ള സമയങ്ങളിൽ നിങ്ങളുടെ ചിന്ത ഭക്ഷണത്തെക്കുറിച്ച് മാത്രമായിരിക്കും. ഒന്നിനും ഉന്മേഷം തോന്നില്ല. കലോറി അപര്യാപ്തത ഉള്ളവർക്ക് നല്ല ഉറക്കവും കുറവായിരിക്കും. സ്ത്രീകളിൽ ആർത്തവം ക്രമമല്ലാതെ വരുന്നതും ശരീരത്തിൽ ആവശ്യത്തിലധികം കലോറി കുറയുന്നതിന്റെ ലക്ഷണമാണ്. മുടി കൊഴിച്ചിൽ,​ എപ്പോഴും തണുപ്പ് അനുഭവപ്പെടുക എന്നിവയും കലോറി കുറവിന്റെ ലക്ഷണമാണ്.