പ്രശസ്ത ഫുട്‌വെയർ നിർമാതാക്കളായ റീബോക്കുമായി ചേർന്ന് പുതിയ സ്നീകർ കളക്ഷന് പ്രമോഷൻ നൽകിയ അമേരിക്കൻ റാപ്പർ കാർഡി ബി വിവാദത്തിൽ. റീബോക്കുമായി ചേർന്നുള്ള പുതിയ പ്രമോഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് 28കാരിയായ കാർഡി പുലിവാല് പിടിച്ചത്. പ്രമോഷൻ ചിത്രത്തിൽ ദുർഗാ ദേവിയെ പോലെയാണ് കാർഡി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ശരിക്കും ദുർഗാ ദേവിയോടുള്ള ആദരമർപ്പിച്ചാണ് ചിത്രത്തിൽ കാർഡി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എട്ട് കൈകളുള്ള പോരാളിയായ സ്ത്രീയായിട്ടാണ്കാർഡിയെ ചിത്രീകരിച്ചിരിക്കുന്നത്. തിളങ്ങുന്ന ചുവന്ന നിറത്തിലെ ഒരു ജോഡി സ്നീക്കർ കൈയ്യിലേന്തിയ കാർഡി ബി അതിമനോഹരമായ ചുവന്ന ഗൗൺ ആണ് ധരിച്ചിരിക്കുന്നത്. ഫുട്‌വെയർ ന്യൂസ് മാഗസിൻ കാർഡിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കം.
ആന്തരിക ശക്തിയുടേയും സംരക്ഷണത്തിന്റെയും പ്രതീകമായ ദുർഗാ ദേവിയെ പോലെ കാർഡി ബിയും ശക്തമായ സ്ത്രീ ശബ്ദമാണെന്ന് ചിത്രത്തിന് താഴെ അടിക്കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. പക്ഷേ, കാർഡി ബിയുടെ ഈ അവതാരം ഇന്ത്യക്കാർക്ക് അത്ര രസിച്ചില്ല. പലരും ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. കൈയ്യിൽ ഷൂവുമേന്തി ദുർഗാദേവിയെ അപമാനിക്കാൻ കാർഡി ബി ശ്രമിച്ചെന്ന് വരെ ചിലർ ആരോപിച്ചു.
Cardi payed homage to Durga, a Hindu goddess, whose symbols of protection and inner strength resonate as much in modern times as they have through the centuries, for her FN magazine cover. Like Durga, Cardi B is a dominant female voice at a critical time. pic.twitter.com/fjCBzLhOZm
— Cardi B Updates (@BardiGangUpdate) November 10, 2020