ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂടൂബ് ചാനലിലൂടെ മല്ലിക സുകുമാരനെകുറിച്ചും, മേയർ സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ചും പറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. 'കേരളത്തിലെ ദൈന്യദിന രാഷ്ട്രീയത്തെ കുറിച്ച് ചേച്ചിയ്ക്ക് നല്ല പൊതുബോധം ഉണ്ടെന്ന് വിശ്വസിക്കുന്നു. അങ്ങനെയുള്ള ചേച്ചി മേയർ സ്ഥാനാർത്ഥിയാകാം എന്ന് കോൺഗ്രസുകാർ പറഞ്ഞാൽ ചാടുമോ എന്ന് എനിക്കറിയില്ല', ദിനേശ് പറയുന്നു.
'വലയം എന്ന സീരിയലാണ് എനിക്ക് ആദ്യമായി സംവിധാനം ചെയ്യാൻ അവസരം ലഭിക്കുന്നത്. മല്ലിക ചേച്ചി പെയ്ത് ഒഴിയാതെ എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടിട്ടാണ് മല്ലിക ചേച്ചിയെ വലയം സീരിയലിലെ നായികയാക്കിയത്. ശിവജി ചേട്ടനായിരുന്നു നായകൻ. ഇണങ്ങിയും പിണങ്ങിയും ഉളള ബന്ധമാണ് മല്ലിക ചേച്ചിയുമായി.
ഞാൻ പിണങ്ങിയാലും മല്ലിക ചേച്ചി അങ്ങനെ പിണങ്ങില്ല. എപ്പോഴും ചിരിച്ച് മാത്രേ സംസാരിക്കൂ. വാർത്ത ശരിയാണോ എന്ന് അറിയില്ല ചേച്ചി കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുന്നു എന്ന് കേട്ടു. ചേച്ചി ഒരു കോൺഗ്രസ് കുടുംബത്തിലെ ആളാണ്. അപാരമായ ബുദ്ധിയുള്ളയാളാണ് മല്ലിക ചേച്ചി. ആളുകളോട് എങ്ങനെ പെരുമാറണം എന്ന് അറിയാവുന്ന വളരെ വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ്. എനിക്ക് ചേച്ചിയോട് ബഹുമാനമുണ്ട്.
കേരളത്തിലെ ദൈന്യദിന രാഷ്ട്രീയത്തെ കുറിച്ച് ചേച്ചിയ്ക്ക് നല്ല പൊതുബോധം ഉണ്ടെന്ന് വിശ്വസിക്കുന്നു. അങ്ങനെയുള്ള ചേച്ചി മേയർ സ്ഥാനാർത്ഥിയാകാം എന്ന് കോൺഗ്രസുകാർ പറഞ്ഞാൽ ചാടുമോ എന്ന് എനിക്കറിയില്ല.നൂറു വട്ടം ചേച്ചി ആലോചിക്കണം. ചേച്ചി സ്ഥാനാർത്ഥിയായി നിൽക്കരുത്.'