മോസ്കോ: റഷ്യൻ സൈന്യത്തിന്റെ ഹെലികോപ്ടർ അർമേനിയൻ അതിർത്തിയിൽ അസർബൈജാൻ വെടിവച്ചിട്ടായി റിപ്പോർട്ട്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന രണ്ടുപേർ മരിച്ചെന്നും ഒരാൾ പരിക്കേറ്റ് ആശുപത്രിയിലാണെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കൈകൊണ്ട് വിക്ഷേപിക്കാവുന്ന വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് എംഐ– 24 ഹെലികോപ്റ്റർ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, സംഭവത്തിൽ മാപ്പ് പറഞ്ഞ് അസർബൈജാൻ രംഗത്തെത്തിയെന്നാണ് വിവരം. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കാട്ടി അസർബൈജാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയെന്നാണ് റിപ്പോർട്ട്.