rapeca

പത്തനംതിട്ട: കൊവിഡ് രോഗിയായ യുവതി​യെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷതള്ളിയത്.

പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും പ്രതിയുടെ പ്രവ‌‌ൃത്തി മൂലം യുവതി​ക്ക് കടുത്ത മാനസികാഘാതം ഏറ്റെന്നും കോടതി നിരീക്ഷിച്ചു. വിവാഹിതനായ പ്രതി കരുതിക്കുട്ടിയാണ് കൃത്യം നടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.

‌‌ആറന്മുളയ്ക്ക് സമീപം ഇക്കഴി​ഞ്ഞ സെപ്തംബർ അഞ്ചി​നായി​രുന്നു പീഡനം. ആടൂരിൽ നിന്നും കോഴഞ്ചേരിയിലെ കൊവിഡ് കെയർ സെന്ററിലേക്ക് യുവതി​യുമായി​ പോകുന്നതിനിടെയാണ് സംഭവം. രണ്ടു യുവതികളാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഒരാളെ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കി. പീഡനത്തിനിരയായ യുവതി​യുമായി​ കൊവി​ഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടരുന്നതി​നി​ടെ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡി​പ്പി​ക്കുകയായി​രുന്നു. വധശ്രമക്കേസി​ലെ പ്രതി​കൂടി​യായ നൗഫലിനെ ഉടൻതന്നെ പൊലീസ് അറസ്റ്റുചെയ്യുകയായി​രുന്നു.