മോസ്കോ: സ്പുട്നിക് 5 കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം 92 ശതമാനം വിജയമാണെന്ന് റഷ്യ.
ബെലാറസ്, യു.എ.ഇ, വെനസ്വേല തുടങ്ങിയ സ്ഥലങ്ങളിലാണ് വാക്സിന്റെ പരീക്ഷണം നടക്കുന്നത്. ഇന്ത്യയിൽ രണ്ട്, മൂന്ന് ഘട്ടങ്ങളുടെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. 10,000 പേരിലാണ് നിലവിൽ വാക്സിൻ പരീക്ഷണം നടത്തിയത്. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി.
വലിയ രീതിയിലുള്ള പരീക്ഷണം നടത്താതെ തന്നെ ആഗസ്റ്റിൽ റഷ്യ വാക്സിന് അംഗീകാരം നൽകുകയായിരുന്നു. പിന്നീട് സെപ്തംബറിൽ വാക്സിന്റെ വിശദമായ പരിശോധന റഷ്യ ആരംഭിച്ചു.