recovered-from-coma

തായ്പേയ്: രണ്ട് മാസത്തിലേറെയായി കോമയിലായിരുന്നു തായ്‌വാൻ സ്വദേശിയായ 18 കാരനായ ചിയു. അവന്റെ കുടുംബമാകട്ടെ ജീവിതത്തിലേക്കുള്ള ചിയുവിന്റെ മടങ്ങിവരവിനായി കണ്ണുംനട്ട് കാത്തിരുന്നു. ഒടുവിൽ, ഒരു ദിവസം എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ചിയു ചാടിയെണീറ്റു. തന്റെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ പേര് സഹോദരൻ പറയുന്നതു കേട്ടാണ് യുവാവ് ബോധം വീണ്ടെടുത്തത്.

ചിയുവിന്റെ സമീപം നിന്ന് "നിനക്ക് ഇഷ്ടപ്പെട്ട ചിക്കൻ ഫില്ലറ്റ് ഞാൻ കഴിക്കാൻ പോവുകയാണ്" എന്നാണ് സഹോദരൻ പറഞ്ഞത്. ഇതു കേട്ട ചിയുവിന്റെ പൾസ് റേറ്റ് വർദ്ധിക്കുകയും കിടക്കയിൽ എണീറ്റിരിക്കുകയുമായിരുന്നു. കേക്ക് കൊടുത്താണ് ചിയുവിനെ ആശുപത്രി അധികൃതർ യാത്രയാക്കിയത്.

ജൂലായിൽ വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നാണ് ചിയു കോമയിലായത്. ആറ് തവണ ചിയു ഓപ്പറേഷന് വിധേയമായി. ചിയുവിന്റെ ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റതായി ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തിയിരുന്നു.