വിദേശത്ത് ആറ് മാസത്തിൽ കൂടുതൽ തൊഴിൽ/ താമസ വിസ ഉള്ള പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് നോർക്ക റൂട്ട്സിന്റെ ഐ.ഡി കാർഡിന് അപേക്ഷിക്കാം. 18 വയസ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഐ.ഡി.കാർഡിനും അപേക്ഷിക്കാം. മൂന്നു വർഷ കാലാവധിയുള്ള കാർഡിന് 315 രൂപയാണ് അപേക്ഷാഫീസ്.
കാർഡുടമകൾക്ക് നാലു ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസും അപകടം മൂലമുള്ള ഭാഗിക സ്ഥിര അംഗവൈകല്യങ്ങൾക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും www.norkaroots.org യിൽ ഓൺലൈനായി അപേക്ഷിക്കാം.