coustody-death

തൃശൂർ: ജയിൽ വകുപ്പിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ തടവുകാരൻ മർദ്ദനമേറ്റ് മരിച്ച കേസിൽ റിമാൻഡിലായ ആറ് ജയിൽ ജീവനക്കാരെ കസ്റ്റഡിയിൽ കിട്ടാൻ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷ കോടതി

അടുത്തയാഴ്ച പരിഗണിക്കും. ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി എം. സുകുമാരൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജില്ലാ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ എം.എസ്. അരുൺ, സുഭാഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ടി.വി വിവേക്, എം.ആർ. രമേഷ്, പ്രതീഷ്, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് അതുൽ എന്നിവർ അറസ്റ്റിലായത്. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എം.എസ്. അരുൺ ആണ് മുഖ്യപ്രതി. കഞ്ചാവ് കേസിലെ പ്രതിയായ തിരുവനന്തപുരം കല്ലറ പുത്തൻ പള്ളിമുക്ക് സ്വദേശി പള്ളിക്കുന്നേൽ ഷെമീറാണ് (32) ഒക്ടോബർ ഒന്നിന് മർദ്ദനമേറ്റ് മരിച്ചത്.

ഷെമീറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതിന് പുറമേ ഇവർ 20 ഓളം പേരെ മർദ്ദിച്ചതായും സൂചനയുണ്ട്.