ബ്യൂണസ് അയേഴ്സ് : ഫിഫ 2022 ലോകകപ്പിന്റെ തെക്കേ അമേരിക്കൻ മേഖലാ ക്വാളിഫിക്കേഷൻ റൗണ്ടിൽ ഇന്ത്യൻ സമയം നാളെ വെളുപ്പിന് അഞ്ചരയ്ക്ക് അർജന്റീന പരാഗ്വേയെ നേരിടും. അർജന്റീനയുടെ ഹോം മാച്ചാണിത്. യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച അർജന്റീന പോയിന്റ് പട്ടികയിൽ ബ്രസീലിന്പിന്നിൽ രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ 1-0ത്തിനും രണ്ടാം മത്സരത്തിൽ ബൊളീവിയയെ 2-1നുമാണ് തോൽപ്പിച്ചത്.
ശനിയാഴ്ച വെളുപ്പിന് നടക്കുന്ന മത്സരങ്ങളിൽ ബ്രസീൽ വെനിസ്വേലയെയും ഉറുഗ്വേ കൊളംബിയയയെയും നേരിടും.