വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ജനങ്ങളോട് വോട്ട് ചെയാൻ അഭ്യർത്ഥ്യനയുമായി ഡൊണാൾഡ് ട്രംപിന്റെ മകൻ.
ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ട്രംപിന്റെ രണ്ടാമത്തെ മകനായ എറിക് ട്രംപ് മിനിസോട്ടയിലെ ജനങ്ങളോട് 'പുറത്തിറങ്ങൂ വോട്ട് ചെയ്യൂ' എന്ന് ആവശ്യപ്പെട്ടത്.
അബദ്ധം മനസിലായി മിനിറ്റുകൾക്കകം ട്വീറ്റ് നീക്കം ചെയ്തെങ്കിലും പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
എറികിനെ പരിഹസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് ദിവസം എറിക് ഇത്തരത്തിൽ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് നിരവധി ട്വീറ്റുകൾ ചെയ്തിരുന്നു. ട്വീറ്റ് ഷെഡ്യൂൾ ചെയ്തതിലെ അപാകതയാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.