pic

ചിത്രദുർഗ: നൂറിലേറെ സ്‌ത്രീകൾക്ക് നഗ്നചിത്രം അയച്ച വിരുതൻ ഒടുവിൽ പൊലീസ് പിടിയിൽ. കർണ്ണാടകകയിലെ ചിത്രദുർഗ സ്വദേശിയായ രാമകൃഷ്‌ണ(54) ആണ് പൊലീസിന്റെ പിടിയിലായത്. സ്‌ത്രീകൾ ഉൾപ്പെടെ ഇരുനൂറിലധികം പേർക്കാണ് ഇയാൾ മാസങ്ങളായി തന്റെ ചിത്രങ്ങൾ അയച്ചു നൽകി കൊണ്ടിരുന്നത്.

ഒരു അജ്ഞാത ഫോൺ നമ്പറിൽ നിന്ന് നഗ്നചിത്രങ്ങൾ ലഭിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിത്രദുർഗ സ്വദേശികൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഫോൺ ഓഫായിരുന്നതിനാൽ ആദ്യം പൊലീസിന് ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വീണ്ടും ചിത്രങ്ങൾ അയക്കാൻ ഇയാൾ ഫോൺ ഓണാക്കിയതോടെയാണ് സെെബർസെല്ലിന്റെ സഹായത്തോടെ പൊലീസ് ഇയാളെ കണ്ടെത്തിയത്. ആറുമാസത്തിനിടയിൽ 120 സ്‌ത്രീകൾക്കാണ് ഇയാൾ ചിത്രങ്ങൾ അയച്ചത്.

അതേസയമം രാമകൃഷ്‌ണൻ കുറ്റം സമ്മതിച്ചു. തനിക്ക് ലഭിക്കുന്ന നമ്പറുകളിലേക്ക് വിളിച്ചു നോക്കും റിംഗ് ചെയ്താൽ നഗ്നചിത്രങ്ങൾ അയക്കുമെന്നും പ്രതി പറഞ്ഞു. ഐ.ടി വകുപ്പിലെ പ്രത്യേക വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.