വീട്ടിൽ പാമ്പ് കയറുന്നെന്ന പരാതി പതിവായതോടെ കണ്ണൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കണ്ണോത്തുംചാൽ ഫോറസ്റ്റ് കോംപ്ലക്സിൽ പാമ്പ് പിടിത്ത പരിശീലന ക്ലാസ് തന്നെ തുടങ്ങി. മൂർഖൻ അണലി എന്നിവയാണ് പരിശീലനത്തിനായി ഉപയോഗിച്ചത്. ആദ്യമൊക്കെ ആൾക്കാർ പേടിച്ച് അടുത്തില്ല. എന്നാലിന്ന് പാമ്പ് പിടിത്തം പരിശീലിക്കാൻ തിരക്കാണ്. ഒരു പാമ്പിനെയും വേറുതേ വിടില്ലെന്ന വാശിയിലാണ് നാട്ടുകാർ. വീഡിയോ എ. ആർ.സി. അരുൺ