പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍. ഇതിന് കാരണങ്ങള്‍ പലതുണ്ടാകും. പ്രത്യേകിച്ചും നിറമുള്ള ചര്‍മമെങ്കില്‍ ഇത് എടുത്തു കാണിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമായി കൃത്രിമ വഴികള്‍ തേടിപ്പോകുന്നത് അത്ര ഗുണം ചെയ്യുന്നതല്ല. പലപ്പോഴും പാര്‍ശ്വഫലങ്ങളുണ്ടാകൂം. സെന്‍സിറ്റീവ് ചര്‍മമെങ്കില്‍ പ്രത്യേകിച്ചും.
നാട്ടുവൈദ്യങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ഇത്തരമൊരു പായ്ക്കിനെ കുറിച്ചറിയൂ. ഇതില്‍ ഉലുവയാണ് പ്രധാന ചേരുവ. ഒപ്പം മഞ്ഞള്‍, കറ്റാര്‍ വാഴ എന്നിവയും ചേര്‍ക്കും. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ഉലുവ. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇത് പ്രമേഹം പോലുളള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. മുടിയിലെ പല പ്രശ്നങ്ങള്‍ക്കു പറ്റി ഒരു മരുന്നു കൂടിയാണ് ഉലുവ.
ഉലുവ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. മുഖത്തിന് ചെറുപ്പം നല്‍കുന്ന ഒന്നാണിത്. മുഖചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന ഒന്നു കൂടിയാണ് ഉലുവയുടെ ഇത്തരം ഉപയോഗം. ഇത് ചര്‍മത്തിന് ഇറുക്കവും മുറുക്കവും നല്‍കുന്നു. പലരേയും അലട്ടുന്ന ചര്‍മ പ്രശ്നമാണിത്. ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവാ. കറ്റാര്‍ വാഴയും ഇതില്‍ ചേര്‍ക്കുന്നു. ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളുമെല്ലാം തന്നെ കലര്‍ന്ന ഇത് തികച്ചും സ്വാഭാവിക രീതിയിലെ സൗന്ദര്യ സംരക്ഷണത്തിന് പറ്റിയ മരുന്നാണ്. വൈറ്റമിന്‍ ഇ അടങ്ങിയ സ്വാഭാവിക സസ്യമാണ് കറ്റാര്‍ വാഴ.
ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണിത്. ഇതാണ് ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്നത്. ചുളിവുകളാണ് ചര്‍മത്തിന് പ്രായക്കൂടുതല്‍ നല്‍കുന്ന പ്രധാന കാരണങ്ങളിലൊന്ന്. നല്ലൊന്നാന്തരം ആന്റി ഏജിംഗ് ക്രീമാണിത്. മഞ്ഞളും പണ്ടുകാലം മുതല്‍ ചര്‍മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ്. ആയുര്‍വേദ സൗന്ദര്യ വഴികളിലെ പ്രധാനപ്പെട്ട ചേരുവ. ചര്‍മത്തിന് നിറം നല്‍കുന്ന സ്വാഭാവിക ബ്ലീച്ചാണ് മഞ്ഞള്‍. ആന്റിബാക്ടീരിയല്‍, ഫംഗല്‍ ഗുണങ്ങളുള്ള ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു മരുന്നു തന്നെയാണ്. പല ചര്‍മ പ്രശ്നങ്ങള്‍ക്കും മഞ്ഞള്‍ പരിഹാരമായി ഉപയോഗിയ്ക്കാം. ചര്‍മത്തിലെ ടാനും കരുവാളിപ്പുമെല്ലാം മാറ്റാന്‍ മഞ്ഞള്‍ ഏറെ നല്ലതാണ്.
ഇതു തയ്യാറാക്കാന്‍ ഒരു ടേബിള്‍ സ്പൂണ്‍ ഉലുവയെടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കണം. ഈ വെള്ളം കൊഴുപ്പാകുന്നതു വരെ തിളപ്പിക്കുക. പിന്നീട് ഈ വെള്ളം ഊറ്റിയെടുക്കണം. ഇത് കൊഴുപ്പോടെയുളള ദ്രാവകമായിരിക്കും. ഇതിലേയ്ക്ക് അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക. അല്‍പം കറ്റാര്‍ വാഴ ജെല്ലും ചേര്‍ക്കാം. ഇത് നല്ലതുപോലെ കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്യാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ആഴ്ചയില്‍ ഒന്നു നാലു തവണയെങ്കിലും ഇത് ഉപയോഗിക്കുന്നത് ചര്‍മത്തിലെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും.