isl

പനാജി : അടുത്തയാഴ്ച ഗോവയിൽ തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ അഞ്ച് പകരക്കാരെ കളത്തിലിറങ്ങാൻ അനുവദിക്കുമെന്ന് സംഘാടകർ. കഴിഞ്ഞ സീസണിൽ കൊവിഡിന് ശേഷം മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ അഞ്ച് പകരക്കാരെ അനുവദിച്ചിരുന്നു. ഇത് പുതിയ സീസണിലും തുടരാനാണ് തീരുമാനം. ഈ മാസം 20ന് കേരളാ ബ്ളാസ്റ്റേഴ്സും എ.ടി.കെ മോഹൻ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം.