kokum

മലബാർ മേഖലയിൽ ചൂടുള്ള കാലാവസ്ഥയിൽ കണ്ടുവരുന്ന കുടംപുളിയോടു സാമ്യമുള്ള സുഗന്ധവൃക്ഷമാണ് കോകം. മറ്റ് സ്ഥലങ്ങളിൽ ഇത് വളരെ വിരളമായി ആണ് കണ്ടുവരുന്നത്. ധാരാളം ഔഷധഗുണങ്ങളുള്ള കോകത്തിന്റെ ഇലയും കായുമാണ് ഉപയോഗിക്കുക. കാട്ടമ്പി, പുനംപുളി, മരപ്പുളി, പിനംപുളി, പിനാർപുളി തുടങ്ങിയ പേരുകളിലെല്ലാം ഇതറിയപ്പെടുന്നു. കോകം പുളി ഉണക്കിയെടുത്തത് ആവശ്യ സമയങ്ങളിൽ വെള്ളത്തിൽ ഇട്ടുവച്ച് കുടിക്കുന്നത് പുളിച്ചുതികട്ടൽ, അസിഡിറ്റി, ദഹനകുറവ് തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. വേനൽക്കാലത്ത് ശരീരത്തെ ചൂടിൽ നിന്ന് രക്ഷിക്കാനും ഈ പാനീയം കുടിക്കാം. പ്രമേഹ നിയന്ത്രണത്തിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നത് വഴി ഹൃദയസംരക്ഷണത്തിനും കോകംപുളി സഹായകമാണ്. ശരീരത്തിലെ അലർജിയ്ക്കും മറ്റു ചർമ്മ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. അമിതഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കോകം പുളി ഉപയോഗിച്ച് തയ്യാറാക്കാറുണ്ട്.