kphone

കൊച്ചി: ലൈഫ് മിഷൻ, കെ ഫോൺ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് ചോർത്തി നൽകിയെന്ന് ഇ.ഡി ഇന്നലെ കോടതിയിൽ വ്യക്തമാക്കി. ഇൗ പദ്ധതികളിലും ചില പ്രൈവറ്റ് പാർട്ടികളിൽ നിന്ന് കൈക്കൂലി ലഭിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. ലൈഫിന്റെ 36 പദ്ധതികളിൽ 26 എണ്ണവും രണ്ടു സ്ഥാപനങ്ങൾക്കാണ് നൽകിയത്. രഹസ്യവിവരങ്ങൾ ടെൻഡർ തുറക്കും മുമ്പു ശിവശങ്കർ നൽകി. സമാന വിവരങ്ങൾ കെ ഫോൺ പദ്ധതിയിലും നൽകി.

യുണിടാക് എ.ഡി സന്തോഷ് ഇൗപ്പനും ശിവശങ്കറും തമ്മിൽ സ്ഥിരമായി ബന്ധമുണ്ട്. യുണിടാകിനെ കെ ഫോണിന്റെ ചില കരാറുകളിലും ഉൾപ്പെടുത്താൻ ശിവശങ്കറിന് താത്പര്യമുണ്ടായിരുന്നു. ശിവശങ്കർ മേൽനോട്ടം വഹിച്ച കൊച്ചി സ്‌മാർട്ട് സിറ്റി പദ്ധതിയിലും സ്വപ്ന ഇടപെട്ടിരുന്നു. ശിവശങ്കറുമായി അടുപ്പമുള്ള മറ്റു ചിലരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിലൊരാൾ ടോറസ് ഡൗൺടൗൺ പദ്ധതിയിൽ ഉൾപ്പെട്ടയാളാണ്.

സൂത്രധാരൻ ശിവശങ്കർ

 തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്തിന്റെ സൂത്രധാരൻ ശിവശങ്കറാണെന്ന് വ്യക്തമെന്ന് ഇ.ഡി

 സ്വർണക്കടത്തിനായി സൗകര്യങ്ങൾ ഒരുക്കി. ഇതിലൂടെയുള്ള സമ്പാദ്യം സൂക്ഷിക്കാനും സഹായിച്ചു

 ശിവശങ്കറിന്റെ സജീവ പങ്കാളിത്തമില്ലാതെ 20 തവണ പരിശോധന കൂടാതെ സ്വർണം കടത്താനാവില്ല