ന്യൂഡൽഹി:ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എ.ഐ.എം.ഐ.എം പാർട്ടി നേതാവും ഹെെദരാബാദ് എം.പിയുമായ അസദുദ്ദീൻ ഒവൈസി. അട്ടിമറി നടന്നുവെന്ന കോൺഗ്രസിന്റെ ആരോപണം ബിഹാറിലെ തങ്ങളുടെ പരാജയം മറച്ചുപിടിക്കാനാണെന്ന് ഒവെെസി പറഞ്ഞു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടി എ.ഐ.എം.ഐ.എം വിജയിച്ചതിന് പിന്നാലെയാണ് ഒവെെസിയുടെ പ്രതികരണം.
എ.ഐ.എം.ഐ.എം മത്സരിച്ച ഇരുപത് സീറ്റുകളിൽ ഒമ്പത് എണ്ണത്തിൽ മഹാസഖ്യവും ആറ് എണ്ണത്തിൽ എൻ.ഡി.എയും ജയിച്ചു. എൻ.ഡി.എ ജയിച്ച സീറ്റുകളിൽ അവർ നേടിയ വോട്ടുകൾ വളരെ കൂടുതലായിരുന്നുവെന്നും തങ്ങളുടെ സ്ഥാനാർത്ഥിയെ പരിഗണിക്കാതെ എൻ.ഡി.എ വിജയിക്കുമായിരുന്നുവെന്നും ഒവെെസി പറഞ്ഞു. ഈ സീറ്റുകളിൽ എൻ.ഡി.എയെ പരാജയപ്പെടുത്തുന്നതിൽ മഹാസഖ്യം പരാജയപ്പെട്ടു, പിന്നെ എന്താണ് അട്ടിമറിയെ കുറിച്ചും കള്ളവോട്ടിനെകുറിച്ചും പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
Congress is still shouting 'vote katwa' just as before. They've already started blaming their own failure on @aimim_national's success in #BiharElections. Here are the facts:
— Asaduddin Owaisi (@asadowaisi) November 11, 2020
-We contested 20 seats, won 5, MGB won 9 & NDA, 6
-On seats where NDA won, the victory margin... [1/2]
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എ.ഐ.ഐ.എമ്മിന് നിർണായകമാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം സീറ്റുകൾ ഈ പാർട്ടി നേടുന്നത്. കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ആദ്യമായി എ.ഐ.ഐ.എം ഒരു സീറ്റ് നേടിയിരുന്നു.
ബിഹാർ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ 125 , മഹാസഖ്യം 110,മറ്റുള്ളവർ എട്ട് വീതം സീറ്റുകളിൽ വിജയം നേടി.