ജനീവ: കൊവിഡ് വാക്‌സിൻ സംരംഭത്തിനായുള്ള ഇന്ത്യയുടെ നടപടികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മോദിയുമായി നടത്തിയ ടെലിഫോൺ ചർച്ചയ്ക്ക് ശേഷം തന്റെ ട്വിറ്ററിലൂടെയാണ് ടെഡ്രോസ് മോദിക്ക് നന്ദി പറഞ്ഞത്.
"കൊവിഡ് വാക്‌സിനോടുള്ള അദ്ദേഹത്തിന്റെ ശക്തമായ പ്രതിബദ്ധതയ്ക്കും വാക്‌സിൻ ലോക ജനതയുടെ പൊതു നന്മയ്ക്കായി മാറ്റിയതിനും ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നു. പകർച്ചവ്യാധി ലോകത്തിന് മുന്നറിയിപ്പ് നൽകാതെ വന്ന ഒരു വെല്ലുവിളിയാണ്, ഇത് അവസാനിപ്പിക്കാൻ ഞങ്ങൾ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു." ടെഡ്രോസ് ട്വീറ്റ് ചെയ്തു.
"കൊവിഡ് വാക്‌സിൻ നിർമാണത്തിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ വിശാലമായ സാദ്ധ്യതകളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകാരോഗ്യ സംഘടനയ്ക്കും ലോക സമൂഹത്തിനും ഇന്ത്യയുടെ പിന്തുണ ഞാൻ ഉറപ്പ് നൽകി." മോദി പറഞ്ഞു.
കൊവിഡ് പകർച്ചവ്യാധി തടയുന്നതിനായി ആഗോളതല പരിപാടികൾ ഏകോപിപ്പിക്കുന്നതിൽ ലോകാരോഗ്യ സംഘടന വഹിച്ച പങ്കിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത വൈദ്യശാസ്ത്ര പരിഹാരങ്ങളും ഇത് ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരുവരും ചർച്ച ചെയ്തു.
नमस्ते, प्रधान मंत्री @narendramodi आपसे ट्रेडिशनल मेडिसिन के संदर्भ में ज्ञान, अनुसंधान और प्रशिक्षण के लिए सहयोग और मजबूत करने पर बातचीत हुई।@WHO वैश्विक स्तर पर स्वास्थ्य में और यूनिवर्सल हेल्थ कवरेज में भारत के नेतृत्व का स्वागत करता है!https://t.co/1bWxWq1HTe
— Tedros Adhanom Ghebreyesus (@DrTedros) November 11, 2020