ലോകത്തെ പ്രഥമ പ്ലാന്റ് അധിഷ്ഠിത വൈറസ് നശീകരണ സാങ്കേതിക വിദ്യയുമായി ലുധിയാന ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി സെഗുറമാക്‌സ് ഗ്ലോബൽ. ഫാബ്രിക്, ഗാർമെന്റ്, പ്ലാസ്റ്റിക് വസ്തുക്കളുടെ പ്രതലങ്ങളിൽ പറ്റിപ്പിടിക്കുന്ന വൈറസുകളിൽ 99 ശതമാനത്തെയും ഒരു മിനിറ്റിനുള്ളിൽ നിർമാർജനം ചെയ്യുന്ന കീപ്പ്‌യുസേഫ് എന്ന ബയോ ഓർഗാനിക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
നൂതനമായ ഈ സാങ്കേതികവിദ്യ ഉപയുക്തമാക്കി ഒരു നിര ഉത്പന്നങ്ങൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
സ്യൂട്ട്‌കേസുകൾക്കും ഭക്ഷ്യവസ്തുക്കൾക്കും മറ്റുമുള്ള ക്ലിംഗ് റാപ്പുകൾ, ബ്രീത്തബിൾ 3 പി.സി പി.പി.ഇ സ്യൂട്ടുകൾ, ഡോക്ടർമാർക്കുള്ള ബ്രീത്തബിൾ കോട്ടുകൾ, എൻ 95 മാസ്‌കുകൾ, ബെഡ് ലിനൻ, ഡോക്ടർ സീറ്റ് കവറുകൾ, ട്രാവൽ ജാക്കറ്റുകൾ, ഓൾവെതർ ജാക്കറ്റുകൾ, എയർലൈൻ സീറ്റ് കവറുകൾ, ഫേസ് ഷീൽഡുകൾ, ടേബിൾ കവറുകൾ, ഗ്ലൗസുകൾ, യൂണിഫോമുകൾ, ഗ്രോസറി ഷോപ്പിംഗ് ബാഗുകൾ, റാപ്പിംഗ് പേപ്പറുകൾ തുടങ്ങി വ്യത്യസ്ത ശ്രേണികളിലുള്ള ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കിയത്. ഇവ 40 തവണ വരെ കഴുകി ഉപയോഗിക്കാമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വൈറസിനെയും ബാക്ടീരിയയെയും ചെറുക്കാനുള്ള ശേഷി, പുനരുപയോഗ സാധ്യത, കാര്യക്ഷമത എന്നിവ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അന്തർദേശീയ അംഗീകാരമുള്ള എൻ.എബിഎൽ ലാബുകളിലാണ് പരീക്ഷണങ്ങൾ നടന്നത്. ഹെൽത്ത്‌കെയർ, എയർലൈനുകൾ, ഹോസ്പിറ്റാലിറ്റി, പാക്കേജിംഗ്, സർവീസസ്, ഐ.ടി തുടങ്ങി വിവിധ മേഖലകളിൽ പ്രയോജനം ചെയ്യുന്നവയാണ് ഈ ഉത്പന്നങ്ങൾ.
കീപ്പ്‌യുസേഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സെഗുറമാക്‌സ് പ്രൊഡക്ട് ഡെവലപ്‌മെന്റ് ഡയറക്ടർ ഗൗരവ് ഖുല്ലർ അഭിപ്രായപ്പെട്ടു ലോകത്തെ ആദ്യത്തെ 32 പാക്കറ്റുകളുള്ള നൂതനമായ ട്രാവൽ ജാക്കറ്റുകൾക്കൊപ്പം എയർലൈൻ, ടാക്‌സി സീറ്റ് കവറുകൾ, സ്യൂട്ട് കേസ് കവറുകൾ, ഗ്ലൗസുകൾ, മാസ്‌കുകൾ തുടങ്ങി ഒരു നിര ഉത്പന്നങ്ങളാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്ന് സെഗുറമാക്‌സ് മാർക്കറ്റിങ്ങ് ഹെഡ് അനുരാഗ് ഖന്ന അറിയിച്ചു.